Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Invest Kerala

ഇ​ൻ​വെ​സ്റ്റ് കേ​ര​ള: നൂ​റ് നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ നി​ർ​മാ​ണം തു​ട​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഇ​​​ൻ​​​വെ​​​സ്റ്റ് കേ​​​ര​​​ള ഗ്ലോ​​​ബ​​​ൽ സ​​​മ്മി​​​റ്റി​​​ൽ താ​​​ത്​​​പ​​​ര്യ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ച നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ നൂ​​​റു പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി.

എ​​​ൻ​​​ഡി​​​ആ​​​ർ സ്പെ​​​യ്സി​​​ന്‍റെ വെ​​​യ​​​ർ​​​ഹൗ​​​സിം​​​ഗ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പാ​​​ർ​​​ക്കാ​​​ണ് നി​​​ർ​​​മാ​​​ണ ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ച്ച നൂ​​​റാം പ​​​ദ്ധ​​​തി.

ആ​​​ലു​​​വ​​​യി​​​ലാ​​​ണ് പ​​​ദ്ധ​​​തി നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. നി​​​ക്ഷേ​​​പ​​​ക സം​​​ഗ​​​മ​​​ത്തി​​​ൽ താ​​​ൽ​​​പ​​​ര്യ​​​പ​​​ത്രം ഒ​​​പ്പി​​​ട്ട പ്ര​​​മു​​​ഖ ആ​​​ഗോ​​​ള ക​​​ന്പ​​​നി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​വ​​​രു​​​ടെ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ചുക​​​ഴി​​​ഞ്ഞു.

ഇ​​​ത്ര​​​യും ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​ൽ നൂ​​​റു പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങു​​​ന്ന​​​ത് രാ​​​ജ്യ​​​ത്തെത​​​ന്നെ റിക്കാ​​​ഡാ​​​ണെ​​​ന്ന് വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. 35,111.750 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് നി​​​ർ​​​മാ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ലു​​​ള്ള​​​ത്. 49,732 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​ലൂ​​​ടെ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടു​​​ക.

449 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 1.80 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ താ​​​ത്പ​​​ര്യ​​​പ​​​ത്ര​​​ങ്ങ​​​ളാ​​​ണ് ഐ​​​കെ​​​ജിഎ​​​സി​​​ലൂ​​​ടെ ഒ​​​പ്പി​​​ട്ട​​​ത്. ഇ​​​തി​​​ൽ അ​​​നി​​​മേ​​​ഷ​​​ൻ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രാ​​​യ ഇ​​​റ്റാ​​​ലി​​​യ​​​ൻ ക​​​ന്പ​​​നി ഡൈ​​​നി​​​മേ​​​റ്റ​​​ഡ്, പ്ര​​​മു​​​ഖ ലോ​​​ജി​​​സ്റ്റി​​​ക് ക​​​ന്പ​​​നി അ​​​വി​​​ഗ്ന തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി.

Latest News

Corehub Up